ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

തിരുവനന്തപുരം: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായതിനു പിന്നാലെ ജനതാദള്‍ സെക്യുലറിന് കേരളത്തില്‍ മുന്നറിയിപ്പ് നല്‍കി സിപിഎം. ബിജെപിയുമായി ബന്ധമുളള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നും എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സിപിഎം ജെഡിഎസ് കേരളാ ഘടകത്തിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേരളം ഭരിക്കുന്നത് എന്‍ഡിഎ- എല്‍ഡിഎഫ് സഖ്യ സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിഎസ് പ്രശ്‌നപരിഹാരത്തിനായുളള നീക്കം ആരംഭിച്ചു. 

ഒക്ടോബര്‍ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. അതിനുമുന്‍പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ജെഡിഎസ് എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിലെ എതിര്‍പ്പ് സംസ്ഥാന നേതൃത്വം നേരത്തെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം അത് മുഖവിലയ്‌ക്കെടുത്തില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള ജെഡിഎസിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും കേരളത്തില്‍ പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ രക്ഷിക്കാനാണ് ഇപ്പോള്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതെന്നും സംസ്ഥാനങ്ങളിലെ കാര്യം അതത് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More