മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

ഇംഫാൽ: മണിപ്പൂരിൽ മെയ്‌തേയ് വിഭാഗക്കാരായ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപേരെ സി ബി ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ് പൂരിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റ് രണ്ടുപേർ സ്ത്രീകളാണ്. കുട്ടികളെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇംഫാൽ താഴ് വരയിൽ സംഘർഷം തുടരുന്നതിനിടെയാണ് കുകി ഗോത്രമേഖലയായ ചുരാചന്ദ്പൂരിൽവെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ജൂലൈ ആറിനാണ് കോച്ചിംഗ് ക്ലാസിലേക്ക് പോയ പതിനേഴും ഇരുപതും വയസുളള ഫിജാം യിയോത്ത്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നീ വിദ്യാര്‍ത്ഥികളെ കാണാതായത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതിനുപിന്നാലെ വിദ്യാര്‍ത്ഥികള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍  പുറത്തുവന്നു. അതിനുപിന്നാലെ സർക്കാരിനെതിരെ വ്യാപക വിമർശനമാണുയർന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഒക്ടോബര്‍ ആറുവരേയ്ക്കാണ് നിരോധനം നീട്ടിയത്. അഞ്ചുമാസത്തെ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ ആഴ്ച്ചയാണ് പിന്‍വലിച്ചത്. അതിനുപിന്നാലെ മെയ്‌തേയ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതോടെയാണ് വീണ്ടും ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തിയത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More