കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കി ലോക്സഭാ സെക്രട്ടറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ഉത്തരവിറക്കിയത്. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുഹമ്മദ് ഫൈസലടക്കമുളള നാലുപേരുടെ തടവുശിക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനെന്ന കീഴ്ക്കോടതി വിധി തളളാന്‍ കോടതി തയാറായില്ല. അതിനുപിന്നാലെയാണ് ഫൈസലിന് ലോക്സഭാംഗമായി തുടരാന്‍ കഴിയില്ലെന്ന് കാണിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനെന്ന കണ്ടെത്തലുളളതിനാല് ജനപ്രാതിനിധ്യ നിയമപ്രകാരമാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. കുറ്റക്കാരനെന്ന കണ്ടെത്തലിന് സ്റ്റേ ലഭിച്ചാലേ ഫൈസലിന് എംപി സ്ഥാനത്ത് തുടരാന്‍ സാധിക്കുകയുളളു. മുഹമ്മദ് ഫൈസലിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാനുളള ആവശ്യം ഹൈക്കോടതി നിരസിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിചാരണാക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുളളതിനാല്‍ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണാക്കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍ എംപി സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സ്വാലിഹും ലക്ഷദ്വീപ് അധികൃതരും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി ഫൈസലിന്റെ അപ്പീല്‍ ഹര്‍ജി പുനപ്പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.