സോളാര്‍ ഗൂഢാലോചന കേസ്: അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് കെബി ഗണേഷ് കുമാര്‍

കൊല്ലം: സോളാര്‍ കേസിലെ സി ബി ഐ റിപ്പോര്‍ട്ടിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഗൂഢാലോചന സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഒരിടത്തും തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് പറഞ്ഞിട്ടില്ലെന്നും അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കസേര തട്ടിയെടുക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

ഒക്ടോബര്‍ പതിനാലിന് നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ബാലകൃഷ്ണപ്പിളളയോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരുന്നെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ ബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേസ് സി ബി ഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More