കോഴിക്കോട്: തട്ടം പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. തട്ടം ഒഴിവാക്കാനാണ് സിപിഎം ഇക്കാലമത്രയും ശ്രമിച്ചതെന്ന് സംസ്ഥാന കമ്മിറ്റിയംഗം പറയുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ കഴിവില്ലാത്ത എല്ലാ സംഘടനകളെയുംകുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഒരു പ്രത്യേക വ്യക്തിയെയോ സംഘടനയെയോ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. സമസ്തയിലെ പ്രധാനപ്പെട്ട ചിലരെ സിപിഎം കയ്യിലെടുത്തിട്ടുണ്ടെന്നും അവരാണ് പൊതുയോഗങ്ങളില്‍ മുസ്ലീം ലീഗിനെതിരെ പ്രസംഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ മറയാക്കി ചില സഖാക്കള്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നു. അവരെ അതേ രീതിയില്‍ നേരിടാന്‍ മുസ്ലീം ലീഗിനറിയാം. തട്ടം വിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അതിന് ചിലപ്പോള്‍ നക്കാപ്പിച്ച കിട്ടിക്കാണും. ജിഫ്രി തങ്ങള്‍ മുസ്ലീം ലീഗിനെതിരെ നിലപാട് എടുക്കുന്നയാളല്ല. ലീഗ് സമസ്തയടക്കം ഒരു സംഘടനകള്ക്കുമെതിരല്ല'- പിഎംഎ സലാം പറഞ്ഞു.
അതേസമയം, പാണക്കാട് സാദിഖലി തങ്ങളെ നേരില്‍ക്കണ്ട് സലാമിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സമസ്തയുടെ ഉന്നത നേതൃത്വമായ മുശാവറ. സമസ്തയുടെ പോഷക സംഘടനകള്‍ നല്‍കിയെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.