പുരുഷന്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടുന്നു; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷന്‍മാരെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. 2018 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള അഞ്ചര വര്‍ഷക്കാലത്ത് സംസ്ഥാനത്ത് 6244 പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്തു. ഇതേ കാലയളവില്‍ 2471 സ്ത്രീകളാണ് ജീവിതം അവസാനിപ്പിച്ചത്. സ്ത്രീകളെക്കാള്‍ ഏകദേശം മൂന്നിരട്ടി പുരുഷന്‍മാരാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 7870 പേരാണ് ആത്മഹത്യ ചെയ്തിരുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യമേഖലയില്‍ ലക്ഷ്യം വച്ച ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ സംസ്ഥാനം കൈവരിച്ചുവെങ്കിലും  ആത്മഹത്യയുടെയും മാനസികാരോഗ്യത്തിന്‍റെയും കാര്യത്തിൽ ഈ ലക്ഷ്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യ പ്രതിവര്‍ഷം 500-ല്‍ താഴെയാണ്. അതേസമയം 2020 മുതല്‍ പ്രതിവര്‍ഷം ആയിരത്തിന് മുകളില്‍ പുരുഷന്‍മാര്‍ ജീവനൊടുക്കുന്നു. ആത്മഹത്യാശ്രമങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പമാണ്. എന്നാല്‍ കഠിനമായ സ്വയം ഹത്യാരീതികള്‍ സ്വീകരിക്കുന്നവരിലേറെയും പുരുഷന്‍മാരാണെന്നും പഠനം പറയുന്നു. ഇതാണ് മരണ നിരക്ക് കൂടാന്‍കാരണം. ഒരു ആത്മഹത്യ നടന്നാല്‍ അതിന്‍റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനനങ്ങള്‍ പറയുന്നത്. 

ഓര്‍ക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. 

വിഷാദരോഗം, അമിത മദ്യാസക്തി, ലഹരി അടിമത്തം, സ്കീസോഫ്രീനിയ എന്നീ രോഗങ്ങൾ മൂലമുള്ള ആത്മഹത്യ സാധ്യത 10 മുതല്‍ 15 വരെ ശതമാനമാണ്. രോഗത്തിന്‍റെ ആരംഭത്തിൽ തന്നെ ശരിയായ ചികിത്സ എടുത്താല്‍ ഇത്തരം ആത്മഹത്യകള്‍ ഒഴിവാക്കാം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More