യഥാര്‍ത്ഥ ജെഡിഎസ് ഗൗഡയല്ല; ദേവഗൗഡയ്‌ക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന് എ നീലലോഹിതദാസന്‍ നാടാര്‍

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ  എച്ച് ഡി ദേവഗൗഡ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത് പാര്‍ട്ടിയുടെ മതേതരത്വ മൂല്യങ്ങള്‍ തിരസ്‌കരിച്ചുകൊണ്ടാണെന്ന് ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി എ നീലലോഹിതദാസന്‍ നാടാര്‍. ദേവഗൗഡയ്‌ക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്നും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഗൗഡ വിരുദ്ധ പക്ഷത്താണുളളതെന്നും നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഒരു ഭാരവാഹിയോഗം പോലും ചേരാതെയാണ് ഗൗഡ എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്നും യഥാര്‍ത്ഥ ജെഡിഎസ് ഗൗഡയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ദേവഗൗഡയാണ് പാര്‍ട്ടി വിട്ടുപോയത്. അതിന് ഞങ്ങള്‍ പാര്‍ട്ടി വിട്ടുപോകേണ്ട കാര്യമില്ല. പുതിയ പാര്‍ട്ടിയല്ല പരിഹാരം. ഞങ്ങളാണ് പാര്‍ട്ടി. യഥാര്‍ത്ഥ ജെഡിഎസ് ഗൗഡയല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഗൗഡ വിരുദ്ധ പക്ഷത്താണ്. ജെഡിഎസിന്റെ ആശയപരമായും സംഘടനാപരമായുമുളള പൈതൃകം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണം'- നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. 

ഈ മാസം 27-ന് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഭാവി പരിപാടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More