ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച സംഭവം; വിവാദമാക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം:  ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നിരോധിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ പിന്തുണച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങള്‍ സമാധാനകേന്ദ്രങ്ങളാകണം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അവിടെ ആയുധപരിശീലനം നടത്തുന്നത് ഗുണകരമല്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ആരാധനാലയങ്ങളിലേക്ക് ആരുടെയും പ്രവേശനം തടയുന്നതല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറെന്നും അക്കാര്യത്തില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങള്‍ മനസിലാക്കി സ്വയം പിന്തിരിയുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെയും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുസംബന്ധിച്ച കോടതി ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെടാതിരുന്നതോടെയാണ് ദേവസ്വം ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്‌ളക്‌സുകള്‍, കൊടിതോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ എന്നിവ അടിയന്തരമായി നീക്കണമെന്നും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെ ശാഖ പ്രവര്‍ത്തനം, ആയുധ പരിശീലനം, ആയോധനമുറകളുടെ അഭ്യാസം, മാസ്ട്രില്‍ എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാത്രിയിലുള്‍പ്പെടെ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More