ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്? ; കേരളീയം വേദിയെ വിമര്‍ശിച്ച് നടി ജോളി ചിറയത്ത്

കോഴിക്കോട്: കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ സ്ത്രീസാന്നിദ്ധ്യം പേരിനുമാത്രമായിപ്പോയെന്ന് നടി ജോളി ചിറയത്ത്. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്' എന്നാണ് ജോളി ചിറയത്ത് ചോദിക്കുന്നത്. സ്ത്രീ സാന്നിദ്ധ്യം ചിത്രത്തിലുണ്ടെങ്കിലും ഒരു ഫ്രെയിമില്‍ ഉള്‍ക്കൊളളാന്‍ പോലും കഴിയാത്തത്ര അറ്റത്താണ് അവരുളളതെന്ന് ജോളി ചിറയത്ത് പറഞ്ഞു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍പ്പോലും ഇങ്ങനെയാവുക എന്ന് പറയുമ്പോള്‍ ആരെയാണ് നമുക്കിനി വിമര്‍ശിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. മനോരമാ ഓണ്‍ലൈനിനോടായിരുന്നു നടിയുടെ പ്രതികരണം. 

'കാലം ഇത്രയും പുരോഗമിച്ചു. നമ്മള്‍ ജെന്‍ഡര്‍ ന്യൂട്രലാവുന്നു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ടുപോകുന്നതായാണ് കാണുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം നാം നേരത്തെ മതസംഘടനകളെയായിരുന്നു വിമര്‍ശിച്ചിരുന്നത്. അവരുടെ വേദികളില്‍ സ്ത്രീകളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ കാണുന്നതും അതുതന്നെയാണ്. എത്ര അശ്ലീലമാണ് ആ ചിത്രങ്ങള്‍. മതസംഘടനകള്‍ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകള്‍ ചെയ്യേണ്ടത്. 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സമയമാണിത്. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഇത്തരമൊരു ചിത്രം കാണുമ്പോള്‍ നാണക്കേട് തോന്നും. അത് പറയാതെ വയ്യ'- ജോളി ചിറയത്ത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദ്ഘാടനവേദിയില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജ്ജും നടിയും നര്‍ത്തകിയുമായ ശോഭനയും ഉണ്ടായിരുന്നുവെങ്കിലും പുരുഷപക്ഷത്തിനായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ ജോഷി അഗസ്റ്റിന്‍, ആന്റണി രാജു, എ കെ ശശീന്ദ്രന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി തുടങ്ങിയവരാണ് ഉദ്ഘാടന വേദിയില്‍ മുന്‍നിരയിലുണ്ടായിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More