ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ സിപിഎം അദ്ദേഹത്തെ സംരക്ഷിക്കും- എ കെ ബാലന്‍

തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ പേരില്‍  കെപിസിസി ജനറല്‍ സെക്രട്ടറി  ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ അദ്ദേഹത്തെ  സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍. ഷൗക്കത്ത് മതനിരപേക്ഷതയുയര്‍ത്തുന്ന നേതാവാണെന്നും അദ്ദേഹത്തിനെതിരെ നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നതുപോലെ പൊട്ടുമെന്നും എ കെ ബാലന്‍ പറഞ്ഞു. 'ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാവും സിപിഎമ്മും ഇടതുപക്ഷവും സ്വീകരിക്കുക. ഷൗക്കത്തിനെ തൊടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസിലെ ശക്തനായ മതനിരപേക്ഷവാദിയാണ് അദ്ദേഹം. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് ബിജെപി നയത്തിന്റെ ഭാഗമാണെന്ന് മനസിലാവും'- എ കെ ബാലന്‍ പറഞ്ഞു.

എ കെ ബാലന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തരംതാണ കളിയാണ് കളിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബാലന്‍ സൈക്കിള്‍ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും. അതുപോലെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുവേണ്ടിയുളള ഇടപെടല്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിനല്ല ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുക്കാനുളള നീക്കം. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് അച്ചടക്കസമിതി വിളിപ്പിച്ചിരിക്കുന്നത്. ഷൗക്കത്തിന് ചെണ്ടയിലും ഓട്ടോയിലുമൊന്നും പോകേണ്ട കാര്യമില്ല. കൈപ്പത്തി മതി'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്കുമുന്‍പാകെ ഹാജരായി വിശദീകരണം നല്‍കും. വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരത്താണ് യോഗം. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിര്‍ദേശിക്കുക. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസിയുടെ നിര്‍ദേശം.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More