വെടിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗം; സർക്കാർ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വെടിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അസമയം ഏതാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ ആ ഉത്സവത്തിന് പിന്നെ എന്ത് പ്രസക്തിയാണുളളതെന്നും അദ്ദേഹം ചോദിച്ചു. 

'രാത്രികാലങ്ങളില്‍ എന്നല്ല അസമയത്തുളള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് കോടതി പറഞ്ഞത്. ആ അസമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ടില്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എത്ര അപകട സാധ്യതയുണ്ടെന്ന് പറഞ്ഞാലും ജനങ്ങള്‍ക്ക് വെടിക്കെട്ടിനോട് വലിയ താല്‍പ്പര്യമാണുളളത്. ഓരോ ക്ഷേത്രങ്ങളിലും പൂജകള്‍ക്ക് സമയമുളളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയില്‍ വെടിക്കെട്ട് പുനസ്ഥാപിക്കുകയാണ് വേണ്ടത്'- മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആരാധനാലയങ്ങളില്‍ അസമയത്ത് നടത്തുന്ന വെടിക്കെട്ടിനാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണം എന്ന് ഏത് വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കോടതി പറഞ്ഞു. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പിടിച്ചെടുക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More