ദീപാവലി ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പടക്കം ഉപയോഗിക്കുന്നതിനുളള നിയന്ത്രണങ്ങള്‍ ഇങ്ങനെ

രംഗോലീ നിറങ്ങളുടെയും പടക്കങ്ങളുടെയും ആഘോഷമായ ദീപാവലിക്കുമേൽ അധികൃതർ കടിഞ്ഞാണിടുകയാണ്. അന്തരീക്ഷ മലിനീകരണം കൂടിവരുന്ന സാഹചര്യത്തിലാണ് പടക്കങ്ങള്‍ക്ക്‌ നിരോധനം ഏർപ്പെടുത്തുന്നത്. ഈ വർഷവും സുപ്രീംകോടതി ദീപാവലി ദിനത്തിൽ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.  ബേരിയവും മറ്റ് നിരോധിത രാസവസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച പടക്കങ്ങള്‍ക്കാണ് നിരോധനം. അതോടെ  സംസ്ഥാന സർക്കറുകളും ദീപാവലി ദിനത്തിൽ ഇളവുകൾ നൽകാൻ നിർബന്ധിതരായി. 

സംസ്ഥാന സർക്കാറുകൾ പുറത്തിറക്കിയ നിയമങ്ങൾ 

പഞ്ചാബ്: ഉത്സവ സീസണുകളിൽ 'ഹരിത പടക്കങ്ങൾ' മാത്രം വിൽക്കാനും വാങ്ങാനുമുളള അനുമതിയാണ് ഭഗവന്ത് മന്‍ സർക്കാർ നൽകിയിട്ടുളളത്. രാത്രി 8 മണി മുതൽ 10 മണി വരെയും ഗുരുപർവ്വിൽ ഭക്തർക്ക് പുലർച്ചെ 4 മുതൽ 5 വരെയുമാണ് പടക്കങ്ങൾ പൊട്ടിക്കാന്‍ അനുമതിയുളളതെന്ന് പരിസ്ഥിതി മന്ത്രി ഗുർമീത് സിംഗ് മീത് ഹയർ അറിയിച്ചു. ക്രിസ്മസ് തലേന്നും പുതുവർഷ രാവിലും രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയാണ് പടക്കങ്ങൾക്ക് അനുമതിയുളളത്.  

ഉത്തർപ്രദേശ്: വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയോട് ചേർന്നുള്ള നോയിഡയിലും ഗാസിയാബാദിലും പടക്കങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പൊലീസ് നിരോധനമേർപ്പെടുത്തി. എയർ ക്വാളിറ്റി ഇൻഡെക്സ് അനുകൂലമാണെങ്കിൽ മാത്രമേ ഹരിത പടക്കങ്ങളടക്കം വിൽക്കാൻ അനുമതി നൽകൂ എന്ന് സംസ്ഥാന സർക്കാരും അറിയിച്ചു.

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം കണക്കിലെടുത്ത് ഹരിത പടക്കങ്ങളടക്കം വിൽക്കാനും വാങ്ങാനും സൂക്ഷിക്കാനും പൊട്ടിക്കാനും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. 2024 ജനുവരി 1 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലത്തെ വായുമലിനീകരണം മുന്നിൽ കണ്ടാണ് ഇത്തരം നടപടികൾ. അടുത്തിടെ 40 കിലോ പടക്കങ്ങളാണ് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്ന് പോലീസ് പിടിച്ചെടുത്തത്.  

ജമ്മു  കശ്മീർ: കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയുടെയും നിയന്ത്രിത മേഖലയുടെയും 5 കിലോമീറ്റർ ചുറ്റളവിൽ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും  നിരോധിച്ചിരിക്കുകയാണ്. 

തെലങ്കാന: ഹൈദരാബാദ് പൊലീസ് മേധാവി സന്ദീപ് സാൻഡില്യയുടെ ഉത്തരവനുസരിച്ച് ദീപാവലി ദിനത്തിൽ 2 മണിക്കൂർ മാത്രമാണ് പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി. ശബ്ദ മലിനീകരണം കൂടി കണക്കിലെടുത്ത് നിയന്ത്രിത ശബ്ദമേ പടക്കങ്ങൾക്ക് പാടുള്ളൂ. ഇളവുകൾ  നവംബർ 12 രാവിലെ 6 മണി മുതൽ നവംബർ 15 രാവിലെ 6 വരെയായിരിക്കും. 

മഹാരാഷ്ട്ര: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിരോധനമില്ല. എന്നാൽ ബോംബൈ ഹൈക്കോടതിയുടെ ഉത്തരവിൽ ദീപാവലി ദിനത്തിൽ വൈകുന്നേരം 7 മുതൽ 10 വരെ പടക്കം പൊട്ടിക്കാമെന്ന്  പരാമർശിക്കുന്നു.

തമിഴ്നാട്: ദീപാവലി ദിനത്തിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കുന്നതിന് തമിഴ്നാട് സർക്കാർ അനുമതി നൽകി. പടക്കങ്ങളുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന തമിഴ്നാട്ടിലെ ശിവകാശിയിലെ കമ്പനികള്‍ ബേരിയം ക്ലോറൈഡ് ഒഴിവാക്കി സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചുളള ഹരിത പടക്കങ്ങളാണ് നിർമ്മിക്കുന്നത്.  

പശ്ചിമ ബംഗാള്‍: സംസ്ഥാന സർക്കാർ ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നൽകി.  ദീപാവലി ദിനത്തിൽ രാത്രി 8 മുതൽ 10 മണി വരെയും ഛത് പൂജ ദിനത്തിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും ക്രിസ്തുമസ് പുതുവൽത്സര ദിനങ്ങളിൽ  രാത്രി 11.55 മുതൽ 12:30 വരെയുമാണ് അനുമതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More