രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തില്‍

രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ജനസംഖ്യയുടെ കണക്കെടുത്താൽ ഏറെ താഴെയുള്ള കേരളത്തിൽ 1.12 കോടി പേര്‍ക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ (15.07 ലക്ഷം പേർ) പാസ്പോർട്ട് സ്വന്തമാക്കിയത്.

2023 ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം കേരളത്തിൽ 1.12 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. 1.10 കോടി പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്ട്രയാണ് കേരളത്തിനുപുറകില്‍ രണ്ടാം സ്ഥാനത്തുള്ളത്. ജോലിക്കു പുറമേ വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർധിച്ചതാണ് പാസ്പോർട്ട് ഉടമകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം ഓരോ വർഷവും 40 ശതമാനം വർധിക്കുന്നുവെന്നാണ് കണക്ക്. ഈ വർഷം ഇതുവരെ വിദേശ പഠനത്തിനായി പോയ മലയാളി വിദ്യാർത്ഥികളുടെ എണ്ണം 40,000 കവിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാസ്പോർട്ട് ലഭ്യമാകുന്നതിലുള്ള വേഗതയും വർധിച്ചിട്ടുണ്ട്. 2014ൽ പാസ്പോര്‍ട്ട് കിട്ടാൻ കുറഞ്ഞത് 21 ദിവസം വേണമായിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും ഇത് ആറുദിവസമായി ചുരുങ്ങി. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More