ജയ്പൂര്‍: നരേന്ദ്രമോദി സര്‍ക്കാരിന് ഒരിക്കലും ജാതി സെന്‍സസ് നടപ്പാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുമാത്രമേ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കഴിയുകയുളളുവെന്നും ആദിവാസികളും ദളിതരും ഒബിസി വിഭാഗക്കാരും തങ്ങളുടെ യഥാര്‍ത്ഥ ജനസംഖ്യയും ശക്തിയും തിരിച്ചറിയുന്ന ദിവസം രാജ്യം മാറുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബുണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
'രാജ്യത്ത് മാറ്റങ്ങളുണ്ടാകാനുളള സമയമായി. രണ്ട് തരത്തിലുളള ഹിന്ദുസ്ഥാന്‍ സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. ഒരുവശത്ത് കോടീശ്വരന്മാരുടെ ഇന്ത്യ. മറുവശത്ത് പാവപ്പെട്ടവരുടെ ഇന്ത്യ. ഈ രാജ്യത്ത് എത്രപേര്‍ ദരിദ്രരാണെന്നും എത്രപേര്‍ സമ്പന്നരാണെന്നും അറിയാതെ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത്? ഭാരത് മാതാ കീ ജയ് എന്ന് പറയുന്നതിനു പകരം മോദി അദാനി കീ ജയ് എന്നാണ് പറയേണ്ടത്. 24 മണിക്കൂറും പ്രധാനമന്ത്രി അദാനിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അദാനിയുടെ ഇന്ത്യയല്ല, പിന്നാക്ക വിഭാഗത്തിലുളളവരെയും ദളിതരെയും ആദിവാസികളെയും ബഹുമാനിക്കുന്ന ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.