കേരളത്തിലെ ജനങ്ങള്‍ വികസനത്തിന്റെ സ്വാദറിയുന്നു- മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദറിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം എല്ലാവര്‍ക്കും തുല്യമായി വീതിക്കപ്പെടേണ്ടതാണെന്ന ലക്ഷ്യത്തോടെയാണ് നാടാകെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സംസ്ഥാനത്ത് കൂടുതല്‍ വികസനം വേണം. അത് സര്‍വ്വതല സ്പര്‍ശിയായിരിക്കുകയും വേണം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ- തൊഴില്‍ മേഖലയിലുണ്ടായ ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലുണ്ടായ മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. അതാണ് കേരളാ മോഡല്‍ വികസനം. ഇതിലൂടെ നമ്മുടെ നേട്ടങ്ങള്‍ വലിയ തോതില്‍ എടുത്തുകാണിക്കപ്പെട്ടു. 2016-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തെ എങ്ങനെ മാറ്റാമെന്ന് ചിന്തിക്കുകയും വിശാലമായ പ്രകടനപത്രിക പുറത്തിറക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് തുടര്‍ഭരണം ലഭിച്ചത്' -മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാര നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിലും കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിക്കുന്നില്ലെന്നും കേരളത്തിന് ലഭിക്കാനുളള തുകയെക്കുറിച്ച് കോണ്‍ഗ്രസ് എംപിമാരുടെ ശബ്ദം ബിജെപിക്കെതിരെ ഉയരുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More