തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് ബിആര്‍എസ് സ്ഥാനാര്‍ത്ഥി

ഹൈദരാബാദ്:  നവംബര്‍ മുപ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് തെലങ്കാനയിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി. ഹുസൂറാബാദിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും എംഎല്‍സിയുമായ പാഡി കൗശിക് റെഡ്ഡിയാണ് ജനങ്ങള്‍ തനിക്ക് വോട്ടുചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുളളപ്പോഴാണ് സ്ഥാനാര്‍ത്ഥിയുടെ ഭീഷണി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ എന്നെ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ഇല്ലെങ്കില്‍ ഡിസംബര്‍ നാലിന് നിങ്ങള്‍ക്കെന്റെ മൃതദേഹം കാണാന്‍ വരാം. എനിക്ക് ഒരു അവസരം നല്‍കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളെന്നെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അവസരം മാത്രമാണ് ഞാന്‍ ചോദിക്കുന്നത്'- കൗശിക് റെഡ്ഡി പറഞ്ഞു. 

ഡിസംബര്‍ മൂന്നിന് തന്റെ വിജയ യാത്രയാണോ ശവഘോഷയാത്രയാണോ നടക്കേണ്ടതെന്ന് തീരുമാനിക്കാനുളള അവസരമാണ് വോട്ടര്‍മാര്‍ക്ക് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വോട്ടര്‍മാരുടെ സഹതാപം പിടിച്ചുപറ്റി വോട്ടുനേടാനാണ് കൗശിക് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന കൗശിക് റെഡ്ഡി 2021-ല്‍ ഹുസൂറാബാദില്‍ നിന്ന് മത്സരിച്ചിരുന്നു. അന്ന് ബിആര്‍എസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഏതല രാജേന്ദ്രയോട് പരാജയപ്പെട്ടു. കൗശിക് പിന്നീട് ബിആര്‍എസിലേക്കും രാജേന്ദ്ര ബിജെപിയിലേക്കും മാറി. നവംബര്‍ മുപ്പതിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More