പത്ത് വര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനവും സ്ത്രീകളാകണമെന്നാണ് ആഗ്രഹം- രാഹുല്‍ ഗാന്ധി

കൊച്ചി: വരുന്ന പത്തുവര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പത് ശതമാനവും വനിതകളാകണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ ഏറെ മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗമെന്നും അതില്‍ മാറ്റമുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ബിജെപിയും കോണ്‍ഗ്രസും എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ആര്‍എസ്എസിന് വനിതകള്‍ പ്രവര്‍ത്തകരായുണ്ട്. എന്നാല്‍ അവരുടെ അധികാരസ്ഥാനങ്ങളില്‍ വനിതകളില്ല. എക്കാലവും പുരുഷകേന്ദ്രീകൃതമായാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചിട്ടുളളത്. കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയല്ല. രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ത്രീകളെ അധികാരസ്ഥാനങ്ങളില്‍ എത്തിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ നയം'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്തുകൊണ്ട് കോണ്‍ഗ്രസ് എന്ന് പലരും ചോദിക്കുന്നുവെന്നും വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്നതാണ് അതിനുളള മറുപടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ കാലവും താന്‍ സത്യം പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തന്നെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളോട് സത്യം പറയേണ്ട ബാധ്യത തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 16 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More