രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഹൈദരാബാദ്: രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും. തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആദ്യ ഘട്ടത്തില്‍ രേവന്ത് റെഡ്ഡിക്കൊപ്പം അഞ്ചോ ആറോ മന്ത്രിമാരാവും സത്യപ്രതിജ്ഞ ചെയ്യുക. ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തിലാണ് തീരുമാനം എടുത്തത്. വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​മെ​ന്ന് എ ഐ സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ സി ​വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദമെങ്കിലും വേണമെന്ന നിലപാടിലാണ് മല്ലു ഭട്ടി വിക്രമാർക്ക. എന്നാല്‍ വനിതാ  ഉപമുഖ്യമന്ത്രി വേണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. 119-ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ്‌ ഭരണത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും അതിനായി കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഭട്ടി വിക്രമാർക്ക, ഉത്തംകുമാർ തുങ്ങിയ ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം എംഎല്‍എമാരും രേവന്ത് റെഡ്ഡിയെ അനുകൂലിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More