ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; അക്രമികളെ കൊണ്ടുവന്നത് പൊലീസ് വാഹനത്തിലെന്ന് ഗവര്‍ണര്‍

ഡല്‍ഹി: കഴിഞ്ഞ ദിവസം തനിക്കെതിരെ എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'എനിക്കെതിരെയുണ്ടായ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുളളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. കണ്ണൂരിലും സമാന സംഭവമുണ്ടായി. ചെരിപ്പെറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പിലായിരുന്നു ഇരുന്നത്. പ്രതിഷേധക്കാരെ വിലക്കരുതെന്ന് പൊലീസിന് നിര്‍ദേശമുണ്ടായിരുന്നു. പൊലീസ് കാഴ്ച്ചക്കാരായി നിന്നു. അക്രമികളെ പിന്തിരിപ്പിച്ചില്ല'-ഗവര്‍ണര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഗവര്‍ണറുടെ വാഹനം ആരും തടഞ്ഞിട്ടില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. വഴിയരികില്‍ നിന്നാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതെന്നും ഗവര്‍ണറാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പാഞ്ഞടുത്തതെന്നും ആര്‍ഷോ പറഞ്ഞു. 

ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമിനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്നും എസ് എഫ് ഐക്കാര്‍ വാഹനത്തിന് മുന്നില്‍ച്ചാടി കരിങ്കൊടി കാണിക്കുമ്പോള്‍ ആരാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എന്നുകൂടി മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More