തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ ഉടന്‍ നിര്‍ത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മറ്റ് യാത്രാ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍വ്വീസ് തുടരുമെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സമയക്രമമാണ് ബസ് നഷ്ടത്തിലോടാന്‍ കാരണമെങ്കില്‍ അക്കാര്യം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖല, പട്ടികജാതി- പട്ടിക വര്‍ഗ കോളനികള്‍, എസ്‌റ്റേറ്റ് തൊഴിലാളികളുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തില്ല. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന സ്ഥലങ്ങളിലെ റസ്‌റ്റോറന്റുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നടപ്പാക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെങ്കില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും സര്‍വ്വീസ് നടത്തും. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്‌കാരം തയ്യാറാക്കുകയാണ്. ഒരാഴ്ച്ചയ്ക്കുളളില്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുവദിച്ചാല്‍ പരിഷ്‌കാരം നടപ്പാക്കും'- മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡ്രൈവിംഗ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.