ഇസ്രായേലിനുളള അമേരിക്കന്‍ പിന്തുണ; മക്‌സസെ അവാര്‍ഡ് തിരികെ നല്‍കുമെന്ന് സഞ്ജയ് പാണ്ഡെ

ഡല്‍ഹി: തനിക്ക് 2002-ല്‍ ലഭിച്ച രമൺ മഗ്‌സസെ അവാർഡ് തിരികെ നല്‍കുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സന്ദീപ്‌ പാണ്ഡെ. ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അമേരിക്ക പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. യുഎസ് സര്‍വ്വകലാശാലകളില്‍ നിന്ന് നേടിയ ഇരട്ട ബിരുദാനന്തര ബിരുദങ്ങളും തിരികെ നൽകാൻ തീരുമാനിച്ചു. സോഷ്യലിസ്റ്റ് പാർട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് സന്ദീപ്‌ പാണ്ഡെ. 

റോക്ക്ഫെല്ലർ ഫൗണ്ടേഷനാണ് മാഗ്സസെ അവാര്‍ഡുകള്‍ക്ക് സഹായധനം നല്‍കാറുള്ളത്‌. എന്നാല്‍ പാണ്ഡെക്ക് ലഭിച്ച അവാര്‍ഡിനുള്ള പണം നല്‍കിയത് ഫോര്‍ഡ് ഫൌണ്ടേഷനായിരുന്നു. അവാര്‍ഡിന് പുറമേ തന്‍റെ മാനുഫാക്ചറിംഗിലും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിലുമുള്ള ഇരട്ട എംഎസ്‌സി ബിരുദങ്ങൾ സിറാക്കൂസ് സര്‍വ്വകലാശാലയ്ക്കും, മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ പിഎച്ച്ഡി ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയ്ക്കും തിരികെ നല്‍കാന്‍ പാണ്ഡെ തീരുമാനിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫലസ്തീനിലെ പൗരന്മാർക്കെതിരായ ഇസ്രായേലിന്‍റെ ആക്രമണത്തെ നഗ്നമായി പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് തീരുമാനം. 21,500 ല്‍ അധികം ഫലസ്തീന്‍കാർ കൊല്ലപ്പെട്ടു. എന്നിട്ടും ഇപ്പോഴും യുഎസ് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത്  തുടരുന്നു. ഈ സാഹചര്യത്തില്‍ അവാര്‍ഡ്‌ കൈയ്യില്‍ വെക്കുന്നത് അസഹനീയമാണെന്ന് പാണ്ഡെ പറഞ്ഞു. മനുഷ്യാവകാശങ്ങളെ ഏറ്റവും ബഹുമാനിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള  രാജ്യമായാണ്‌ താന്‍ യുഎസിനെ കണ്ടിരുന്നത്. പക്ഷെ അത് രാജ്യത്തിനകത്ത് മാത്രമാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ യുഎസിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 21 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More