സാനിറ്ററി നാപ്കിനും മെന്‍സ്ട്രുവല്‍ കപ്പും സംഭാവനയായി സ്വീകരിക്കുന്ന ക്ഷേത്രം

സംഭാവനയായി സാനിറ്ററി നാപ്കിനും മെന്‍സ്ട്രുവല്‍ കപ്പും സ്വീകരിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അരേര കോളനിയിലുളള ഈ അന്നപൂര്‍ണ്ണ ദേവി ക്ഷേത്രത്തിലാണ് സംഭാവനയായി പാഡുകളും മെന്‍സ്ട്രുവല്‍ കപ്പുകളും സ്വീകരിക്കുന്നത്.  ഇവ പിന്നീട് ഫാമിലി പ്ലാനിംഗ് അസോസിയേഷന്റെ സഹായത്തോടെ ഭോപ്പാലിലെ ചേരിപ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ സര്‍ക്കാര്‍ സ്‌കൂളുകളിലും വിതരണം ചെയ്യാറാണ് പതിവെന്ന് ഹെയ്ഷല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ദിപഞ്ജന്‍ മുഖര്‍ജി പറഞ്ഞു. 

അസമിലെ ഗുവാഹത്തിയിലുളള കാമാഖ്യ ദേവി ക്ഷേത്രമാണ് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിന് പ്രചോദനമായിത്തീര്‍ന്നത്. കാമാഖ്യ ക്ഷേത്രം വര്‍ഷത്തിലൊരിക്കല്‍ അംബുബാച്ചി മേള സംഘടിപ്പിക്കാറുണ്ട്. ആര്‍ത്തവത്തെയും ആര്‍ത്തവ ശുചിത്വത്തെയുമൊക്കെ ആഘോഷിക്കുന്ന മേളയാണ് ഇത്. കാമാഖ്യ ക്ഷേത്രത്തില്‍ പൂക്കളാണ് വാങ്ങി പിറ്റേ ദിവസം വിതരണം ചെയ്യുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും വിതരണം ചെയ്യണമെന്ന ചിന്തയാണ് സാനിറ്ററി നാപ്കിനിലും മെന്‍ട്രുവല്‍ കപ്പിലുമെത്തിയതിനു കാരണമെന്നും ദിപഞ്ജന്‍ മുഖര്‍ജി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും അവരെ മാറ്റിനിര്‍ത്തണമെന്നുമുളള പിന്തിരിപ്പന്‍ ആചാരങ്ങള്‍ ഇപ്പോഴും കര്‍ശനമായി പാലിക്കുന്ന ക്ഷേത്രങ്ങളുളള രാജ്യത്താണ് ഭോപ്പാലിലെ അരേര കോളനിയിലുളള അന്നപൂര്‍ണ്ണ ദേവി ക്ഷേത്രം വ്യത്യസ്തമായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധ നേടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More