23 കപ്പലുകളുടെ തകര്‍ച്ചയ്ക്ക് കാരണമായ 'ദുരന്ത' ലൈറ്റ് ഹൗസ്

Web Desk 3 months ago

ലൈറ്റ് ഹൗസുകൾ സ്ഥാപിക്കുന്നത് കടൽയാത്രയ്ക്ക് വഴി തെളിക്കാനാണ്. പക്ഷേ സ്ഥാപിച്ച അന്ന് മുതല്‍ അപകടങ്ങള്‍ക്ക് മാത്രം വഴി തെളിയിച്ച ഒരു വിളക്കുമാടമുണ്ട്. ഓസ്‌ട്രേലിയയിലെ ജെർവിസ് ബേയിലുള്ള കേപ് സെന്റ് ജോർജ്ജ് എന്ന ലൈറ്റ് ഹൗസാണ് ദുരന്തങ്ങള്‍ മാത്രം വിളിച്ച് വരുത്തിയത്. ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരത്ത് വെച്ച് 23 കപ്പലുകൾ തകര്‍ന്നതിന് കാരണമായത് ഈ വിളക്കുമാടമാണ്. 1860 ലാണ് ഇത് നിര്‍മ്മിച്ചത്. പക്ഷെ 1889 വരെ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. 

ദുരന്തങ്ങള്‍ക്ക് വഴിവെച്ച് ചരിത്രത്തില്‍ ഇടം നേടിയ ഈ ലൈറ്റ് ഹൗസ് ജെർവിസ് ബേയുടെ തെക്കൻ പ്രദേശത്ത് നിന്ന് ഏകദേശം 3 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് നിര്‍മ്മിച്ചത്‌. പക്ഷെ ഈ വിളക്കുമാടം വന്നതിനു ശേഷം തെക്ക് നിന്നും വടക്ക് നിന്നും ഒന്നും കണ്ടിരുന്നില്ല. അങ്ങനെ അനവധി കപ്പലുകളുടെ തകര്‍ച്ചയ്ക്ക് കാരണമായി. നിര്‍മ്മാണത്തിലെ അശാസ്ത്രീയതകളായിരുന്നു ദുരന്തങ്ങള്‍ക്ക് വഴി വെച്ചത്. 

1857 -ൽ ഇംഗ്ലീഷ് വാസ്തുശില്പിയായ അലക്സാണ്ടർ ഡോസണാണ് വിളക്കുമാടം നിർമ്മിച്ചത്. വിളക്കുമാടത്തിന് സ്ഥലം കണ്ടെത്തിയപ്പോള്‍ മുഖ്യമായി നോക്കിയത് കൃത്യമായ നാവിഗേഷനേക്കാൾ നിർമ്മാണത്തിലെ എളുപ്പമായിരുന്നു. അങ്ങനെ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ലഭ്യത നോക്കി സ്ഥലം തെരഞ്ഞെടുത്തു. കൂടാതെ ആദ്യം ഉദ്ദേശിച്ച സ്ഥലത്ത് നിന്നും 4 കിലോമീറ്റർ വടക്കായാണ് നിര്‍മ്മാണം തുടങ്ങിയത്. ഇതെല്ലാം കൃത്യത ഇല്ലാത്ത നാവിഗേഷനിൽ കലാശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാത്രമല്ല ഡോസണും കമ്പനിയും തയ്യാറാക്കിയ മാപ്പില്‍ നിരവധി പിഴവുകളും ഉണ്ടായിരുന്നു. അങ്ങനെ അപകടങ്ങള്‍ തുടര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് അടച്ച് പൂട്ടി, മറ്റൊരു സ്ഥലത്ത് പുനർ  നിർമ്മിക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. ഈ ലൈറ്റ് ഹൌസിന്  മുകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്വർണ്ണ കല്ല് നിലാവുള്ള രാത്രികളിൽ തിങ്ങി, അത് പൈലറ്റുമാർക്ക് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒടുവില്‍ 1917 നും 1922 നും ഇടയിൽ ഇത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. വിളക്കുമാടത്തിന്റെ അവശിഷ്ടങ്ങൾ 2004 ജൂൺ 22 -ന് കോമൺവെൽത്ത് പൈതൃക പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More