മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

Web Desk 3 months ago

വെല്ലിങ്ടൺ: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ ശനിയാഴ്ച വിവാഹിതയായി. വര്‍ഷങ്ങളായി ജീവിത പങ്കാളിയായ ക്ലാർക്ക് ഗേഫോഡാണ് വരൻ. അഞ്ചു വര്‍ഷം മുന്‍പ് നിശ്ചയിച്ച വിവാഹം കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിവാഹം മാറ്റി വെക്കുകയായിരുന്നു. 

ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിങ്ടണിൽ നിന്ന് 325 കിലോമീറ്റർ അകലെയുള്ള ഹോക്ക്സ് ബേ മേഖലയിലെ മുന്തിരിത്തോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. വളരെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രാണ് പരിപാടിയില്‍ പങ്കെടുത്തത്. മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസും ജസീന്തയുടെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാർക്ക് ഗേഫോഡും 2014 ല്‍ ആണ് പ്രണയത്തിലാകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 -ല്‍ ആയിരുന്നു ജസീന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്‌. 2023-ല്‍ രാജിവെക്കുകയും ചെയ്തു. വിവാഹച്ചടങ്ങ് നടക്കുന്ന വേദിക്കുപുറത്ത് വാക്സിൻ വിരുദ്ധരുടെ പ്രതിഷേധവും നടന്നു. കോവിഡ് മഹാമാരിയെ ചെറുത്തു നിര്‍ത്തുന്നതില്‍  ജസീന്ത ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായിരുന്നു. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More