മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണ കിരീടം കൊണ്ട് കഴുകിക്കളയാനാവില്ല- ടി എന്‍ പ്രതാപന്‍

തൃശൂര്‍: ലൂര്‍ദ് മാതാ ദേവാലയത്തിലെ മാതാവിന്റെ രൂപത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചതില്‍ വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍ എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാനാവില്ലെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പളളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അവിടെ ഒട്ടേറെ മാതാവിന്റെ രൂപങ്ങളും പളളികളും തകര്‍ക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിജെപി നേതാവ് മാതാവിനെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും ടി എന്‍ പ്രതാപന്‍ പരിഹസിച്ചു.

'മണിപ്പൂരില്‍ പളളികള്‍ തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ ആ പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണ്ണക്കിരീടം കൊണ്ടാവില്ല. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പളളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരുപാട് പളളികളും മാതാവിന്റെ രൂപങ്ങളും തകര്‍ക്കപ്പെട്ടു. പ്രധാനമന്ത്രി ഒരിക്കല്‍പ്പോലും അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മാതാവിന്റെ രൂപങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് കണ്ട് നെഞ്ചുപിടഞ്ഞവരുടെ കൂട്ടത്തിലുളളതാണ് ഞാനടക്കമുളളവര്‍. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് എനിക്കെതിരെ നടപടിയെടുത്തു'- ടി എന്‍ പ്രതാപന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃശൂരിലെ ആരാധനാലയങ്ങളില്‍ പ്ലാറ്റിനം കിരീടങ്ങളും സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും നൂറുകോടി രൂപയാണ് തൃശൂരില്‍ ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി കുടുംബസമേതം എത്തിയാണ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 

കിരീടം മാതാവിന്റെ രൂപത്തില്‍ വെച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെ തന്നെ അത് താഴെ വീണ് പൊട്ടിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസമുയര്‍ന്നു. ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞുവെന്നും മണിപ്പൂരിലെ രക്തക്കറയില്‍ മാതാവിന്റെ പ്രതികരണമാണിതെന്നുമാണ് സമൂഹമാധ്യമങ്ങളിലുയരുന്ന കമന്റുകള്‍.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More