വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം; അനുഭാവം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ അനുഭാവ പൂർവമായ സമീപനം വേണമെന്ന് ഹൈക്കോടതി. മിക്ക സ്ത്രീകളും കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണച്ചുമതല ഉള്ളവരായിരിക്കുമെന്നും അവരോട് തൊഴിലുടമകളുടെ ഭാഗത്തു നിന്ന് തുറന്ന സമീപനം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.   

കൊച്ചി ഇഎസ്ഐ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റം കിട്ടിയ 2 വനിത ഡോക്ടർമാര്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹരജി പരിഗണിച്ചത്.  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ട്രാന്‍സ്ഫര്‍ സ്റ്റേ ചെയ്തിരുന്നില്ല. ട്രൈബ്യൂണലിനോട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെട്ടെന്ന്  പരിചയമില്ലാത്ത ചുറ്റുപാടുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ കഴിയാറില്ല. കുട്ടികളുടെ സംരക്ഷണം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ജീവിതം പറിച്ചു നടുന്നതിന്റെ മാനസിക സംഘർഷം അതുമൂലം കരിയർ പുരോഗതിക്കുള്ള തടസ്സങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More