എംടിയുടെ പ്രസംഗം; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എഡിജിപിക്ക് സമര്‍പ്പിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ  (കെഎൽഎഫ്) ഉദ്ഘാടന വേദിയില്‍ വെച്ച് എംടി വാസുദേവൻ നായര്‍ നടത്തിയ പ്രസംഗം വിവാദമായതോടെ പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയത്. എന്നാല്‍ പ്രസംഗത്തില്‍ അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസംഗം പ്രതിപക്ഷം സര്‍ക്കാറിനെതിരെയുള്ള ആയുധമാക്കുകയും തുടര്‍ന്ന് മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് നിർദേശം നൽകുകയായിരുന്നു. എംടി പഴയ ലേഖനം ആവര്‍ത്തിക്കുകയായിരുന്നെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ആ ലേഖനം അടക്കം പരിശോധനയ്ക്ക് വിട്ടു.

ജനുവരി 11 നായിരുന്നു കെഎൽഎഫ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെ പറ്റിയും അധികാരത്തിലെ വഴിതെറ്റലിനെക്കുറിച്ചും എംടി പ്രസംഗിച്ചത്. സർക്കാരിനെതിരെ സംഘാടകരിൽ ആരെങ്കിലും എഴുതി തയാറാക്കിയതാണോ എന്നും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More