കേരളത്തിലെ 13 % പ്രദേശങ്ങളും ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍; കുഫോസ് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലെ 13% പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണെന്ന് പഠന റിപ്പോര്‍ട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2017 മുതൽ 2020 വരെയുള്ള ബഹിരാകാശ നിരീക്ഷണത്തിലൂടെ ഡീപ് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പഠനം വഴിയാണ് കേരളത്തിന്‍റെ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടം തയ്യാറാക്കിയത്.

ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഭൂരിഭാഗം പ്രദേശങ്ങളും. 2018ലെ പ്രളയവും അതിന് കാരണമായ മഴയും പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളില്‍ ഉരുൾപൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചതായും പഠനത്തിൽ കണ്ടെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമുദ്ര നിരപ്പിൽനിന്ന് 600 മീറ്ററിനു മുകളില്‍ ഉയരമുള്ള ഭാഗത്ത് 31% ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. അതില്‍ തന്നെ 10 മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ അപകട സാധ്യത കൂടുതലാണ്. 1990 മുതൽ 2020 വരെ കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റിയോറോളജി, അമേരിക്കയിലെ മിഷിഗൺ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More