ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

ലിസ്ബണ്‍: 'ഫിഫ ദ ബെസ്റ്റി'ന്റെയും 'ബലോന്‍ ദ് ഓറി'ന്റെയും വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്ലോബ് സോക്കര്‍ മറഡോണ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പോര്‍ച്ചുഗീസ് സ്പോർട്സ് മാഗസില്‍ റെക്കോര്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. നിലവില്‍ രണ്ട് പുരസ്കാരങ്ങള്‍ക്കും അര്‍ഹനായത് ലയണല്‍ മെസ്സിയാണ്. 

'ബലോന്‍ ദ് ഓര്‍ ഫിഫ ദ ബെസ്റ്റ് എന്നീ പുരസ്കാരങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഴുവന്‍ സീസണും വിശകലനം ചെയ്യണം. മെസ്സിയോ ഹാലണ്ടോ എംബാപ്പെയോ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് പറയുന്നില്ല. എന്തു തന്നെ ആയാലും ഈ പുരസ്കാരങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഗ്ലോബ് സോക്കര്‍ അവാര്‍ഡ് നേടിയതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഇവിടെ വസ്തുകകളും കണക്കുകളും ഉണ്ട്.  അക്കങ്ങള്‍ ഒരിക്കലും ചതിക്കില്ല. അവർക്ക് ഈ പുരസ്ക്കാരം എന്നിൽ നിന്നു കൊണ്ടുപോകാന്‍ കഴിയില്ല. കാരണം കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം എനിക്ക് ലഭിച്ചത്. അത് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു'- റൊണാള്‍ഡോ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2023-ലെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് മെസിയാണ്. ഹാലണ്ടിനെയും എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസിയുടെ നേട്ടം.  എട്ടാം തവണയാണ് മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. 2023 ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 54 ഗോളുകളാണ് കഴിഞ്ഞ വര്‍ഷം സ്‌കോര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗ്ലോബ് സോക്കറിന്റെ മറഡോണ അവാര്‍ഡും റൊണാള്‍ഡോയെ തേടിയെത്തി. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിലാണ് റൊണാള്‍ഡോ കളിക്കുന്നത്.

Contact the author

Web Desk

Recent Posts

Sports Desk 4 weeks ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 month ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Sports Desk 5 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 10 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More