'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: നിരന്തരം നേരിടുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബ്രസീൽ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയർ. നിറ കണ്ണുകളോടെയാണ് അദ്ദേഹം താൻ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞത്.  വംശീയതക്കെതിരായ ‘വൺ സ്കിൻ’ എന്ന ക്യാംപെയ്ന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സ്പെയിന്‍ വിടാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ വംശീയവാദികള്‍  ആഗ്രഹിക്കുന്നത് സംഭവിക്കും. ഞാന്‍ സ്പെയിനില്‍ തുടരുമ്പോള്‍ എന്‍റെ മുഖം അവര്‍ക്ക് കൂടുതല്‍ കണ്ടുകൊണ്ടിരിക്കേണ്ടി വരും. റയൽ മാഡ്രിഡിനായി കളിക്കുകയും ധാരാളം കിരീടങ്ങൾ നേടുകയും ചെയ്ത ഒരു ധീരനായ കളിക്കാരനാണ് ഞാന്‍. അത് പലര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല. കൂടുതല്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഇങ്ങനെ മുന്നോട്ട് പോവാന്‍ പ്രയാസമാണ്'- വിനീഷ്യസ് വികാരഭരിതനായി മാധ്യമങ്ങളോട് പറഞ്ഞു.

ലാലിഗയിൽ കഴിഞ്ഞ സീസണിൽ പത്ത് തവണയോളം വിനീഷ്യസ് വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു മത്സരത്തിനിടയില്‍ കാണികള്‍ക്കിടയില്‍ നിന്ന് വരെ താരത്തിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നു. തുടര്‍ന്ന് താരത്തെ അധിക്ഷേപിച്ച നാലു പേര്‍ക്കെതിരെ 60,001 യൂറോ വീതം പിഴയിടുകയും രണ്ട് വർഷത്തേക്ക് സ്റ്റേഡിയം വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മറ്റൊരു കളിക്കിടെ ഇതുപോലൊരു സംഭവം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് 5000 യൂറോ പിഴയും ഒരു വർഷത്തെ സ്റ്റേഡിയം വിലക്കും ഏർപ്പെടുത്തിയിരുന്നു. 

Contact the author

International Desk

Recent Posts

Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 9 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More