'ഹിന്ദി തെരിയാത് പോടാ'; ബിജെപിയോട് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ ചിത്രം പങ്കുവെച്ച് ഇത്തരക്കാരെ തിരിച്ചറിയുക, ഇവര്‍ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്നു'-എന്നായിരുന്നു ഹിന്ദിയില്‍ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായി 'ഹിന്ദി തെരിയാത് പോടാ' എന്ന് ഇംഗ്ലീഷിലെഴുതിയ ടീഷര്‍ട്ട് ധരിച്ച ചിത്രമാണ് ഉദയനിധി പങ്കുവെച്ചത്. 

ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഡിഎംകെ എതിരല്ലെന്നും പളളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഉദയനിധി അടുത്തിടെ പറഞ്ഞിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി 'ഇവരെ തിരിച്ചറിയുക' എന്ന തലക്കെട്ടോടെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ക്കെതിരെയെല്ലാം പോസ്റ്റുകള്‍ വന്നിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌റിവാള്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കെതിരെയാണ് ബിജെപി പോസ്റ്റുകള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, സനാതന ധര്‍മ്മം എതിര്‍ക്കപ്പെടേണ്ടതല്ല, മറിച്ച് വേരോടെ പിഴുതെറിയപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. സനാതന ധര്‍മ്മത്തെ ഡെങ്കി, മലേറിയ പോലുളള പകര്‍ച്ചവ്യാധികളോടും അദ്ദേഹം താരതമ്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളുയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുളള നേതാക്കള്‍ ഉദയനിധിക്കെതിരെ രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More