മാര്‍ച്ച് മുതല്‍ കേരളത്തില്‍ മണല്‍ വാരിത്തുടങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന നദീമണല്‍ വാരല്‍ മാര്‍ച്ചില്‍ പുനരാരംഭിക്കും. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മണല്‍ വാരലിനുളള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ച് അവസാനത്തോടെ മണല്‍ വാരല്‍ ആരംഭിക്കുക. ഈ വര്‍ഷം തന്നെ എല്ലാ നദികളിലെയും മണല്‍ വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി അംഗീകൃത ഏജന്‍സിയുടെ ജില്ലാതല സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 11 ജില്ലകളിലെ സര്‍വ്വേ റിപ്പോര്‍ട്ടാണ് ലഭിച്ചത്. അതുപ്രകാരം ആകെ 67 കടവുകളിലാണ് കൂടുതല്‍ മണല്‍ശേഖരം ഉള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹരിത ട്രൈബ്യുണലിന്റെ ഉത്തരവിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് 5 ഹെക്ടറില്‍ താഴെ പ്രദേശത്തുമാത്രമേ മണല്‍ വാരാന്‍ അനുവാദമുളളു. മണല്‍ ഖനനത്തിന് അനുവാദമില്ല. വാരുന്ന മണല്‍ മുന്‍പേ രൂപീകരിച്ചിട്ടുളള കടവ് കമ്മിറ്റികള്‍ വഴിയാകും വിതരണം ചെയ്യുക. കോടതി വിധിയെ തുടര്‍ന്നാണ് 10 വര്‍ഷം മുന്‍പ് കേരളത്തില്‍ നദികളില്‍ നിന്നുളള മണല്‍വാരല്‍ നിരോധിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More