സാമൂഹ്യനീതിക്കായുളള പോരാട്ടത്തിന് നിതീഷ് കുമാറിന്റെ ആവശ്യമില്ല- രാഹുല്‍ ഗാന്ധി

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചെറിയ സമ്മര്‍ദ്ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് ഭയന്നാണ് നിതീഷ് ഇന്ത്യാ മുന്നണി ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് പോയതെന്നും ബിഹാറില്‍ സാമൂഹ്യനീതിക്കായി മഹാഗഡ്ബന്ധന്‍ പോരാടും, അതിന് നിതീഷ് കുമാറിന്റെ ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൂര്‍ണിയയില്‍ നടന്ന റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നമ്മുടെ സമൂഹത്തില്‍ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമുള്‍പ്പെടെ പിന്നാക്ക വിഭാഗത്തിലുളള നിരവധിപേരുണ്ട്. ഒബിസി വിഭാഗക്കാരാണ് ഏറ്റവും കൂടുതലുളളത്. എന്നാല്‍ അവര്‍ എത്രപേരുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. അതിനായാണ് ജാതി സര്‍വ്വേ നടത്തുന്നത്. സാമൂഹ്യനീതിക്കായുളള ആദ്യ പടിയാണിത്. ബിഹാറില്‍ സാമൂഹ്യനീതി ഉറപ്പാക്കുക എന്നത് ഇന്ത്യാ മുന്നണിയുടെ ഉത്തരവാദിത്തമാണ്. ജാതി സര്‍വ്വേ നടത്തരുതെന്ന ബിജെപി സമ്മര്‍ദ്ദത്തില്‍ നിതീഷ് കുമാര്‍ വീണു. സാമൂഹ്യനീതി നടപ്പാക്കാന്‍ നിതീഷ് കുമാറിന്റെ ആവശ്യമില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സാമ്രാത് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More