എ കെ ശശീന്ദ്രന്‍ രാജിവെച്ച് വയനാട്ടുകാരെ മനസിലാക്കുന്ന മന്ത്രിക്ക് ചുമതല നല്‍കണം- ഐ സി ബാലകൃഷ്ണന്‍

കൽപ്പറ്റ: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ. വയനാട്ടില്‍ വന്യജീവി സംഘർഷം കൂടി വരികയാണെന്നും വയനാടൻ ജനതയെ വെല്ലുവിളിക്കുകയാണ്‌ വനം വകുപ്പ് മന്ത്രി ചെയ്യുന്നതെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു. എ കെ ശശീന്ദ്രൻ ഉടന്‍ രാജിവെച്ച് പകരം വയനാട്ടുകാരെ മനസ്സിലാക്കുന്ന മന്ത്രിക്ക് ചുമതല നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിലെ പല പ്രധാന പദ്ധതികളും വനം വകുപ്പ് മന്ത്രി അട്ടിമറിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'വയനാട്ടില്‍ കടുവകളുടെ എണ്ണം കൂടി വരികയാണ്. 2018-ൽ ടൈ​ഗർ അതോറിറ്റി നടത്തിയ സര്‍വ്വേയില്‍ ജില്ലയിൽ 154 കടുവകളുണ്ട് എന്ന് കണ്ടെത്തി. പക്ഷേ അതിനനുസരിച്ചുള്ള വനഭൂമി ഇല്ല. 884.9 സ്ക്വയർ മീറ്ററാണ് ഉള്ളത്. സാധാരണയായി ഒരു കടുവയുടെ സഞ്ചാര പദം 40 സ്ക്വയർ കിലോമീറ്ററാണ്. ഏഴു പേരെ കടുവ കൊന്നു. ഇത്രയും ​ഗൗരവമേറിയ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ലജ്ജ തോന്നുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. നിമയസഭയിലെ മറ്റ് അം​ഗങ്ങളും ഇടപെടാതെ നിശബ്ദമായിരുന്നു. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ കൃത്യമായി ഇടപെടേണ്ട വനം വകുപ്പ് മന്ത്രിയാണ് കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ ലജ്ജ തോന്നുന്നു എന്ന് പറഞ്ഞത്. ഇത്രയയും ​ഗൗരവമുള്ള വിഷയം അവതരിപ്പിച്ചപ്പോള്‍ പുച്ഛിച്ച് തള്ളിയ അദ്ദേഹത്തെ എത്രയും പെട്ടന്ന് വയനാട് ജില്ലയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം. കടുവ ഒടുവില്‍ ആക്രമിച്ച ചെറുപ്പക്കാരന്റെ വീട് ഇതുവരെ മന്ത്രി സന്ദർശിച്ചിട്ടില്ല. ഏഴു പേരെ കടുവ കൊന്നു. ഇവിടെയൊക്കെ എത്തി കാര്യങ്ങള്‍ പഠിക്കാനോ വിലയിരുത്താനോ അദ്ദേഹം തയാറായില്ല'- ഐ സി ബാലകൃഷ്ണൻ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. കർണാടകയിൽ നിന്നാണ് റേഡിയോ കോളർ ധരിപ്പിച്ച ആന എത്തിയതെന്നാണ് സൂചന.  തുടര്‍ന്ന് വനംവകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മെർച്ചന്റ് അസോസിയേഷൻ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More