ഹൈദരാബാദ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡി. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ നേരില്‍ക്കണ്ടാണ് രേവന്ത് റെഡ്ഡിയും സംഘവും ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന ഘടകം ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതായും രേവന്ത് സോണിയയെ അറിയിച്ചു. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു.
തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് പ്രത്യുപകാരം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും രേവന്ത് വ്യക്തമാക്കി. ഖമ്മം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകം സോണിയയോട് ആവശ്യപ്പെട്ടത്. സമയമാകുമ്പോള്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞതായാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായുളള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17-ല്‍ മൂന്നിടത്തുമാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാനായത്.