പുതുചരിത്രം; പാഠപുസ്തകങ്ങളില്‍ പോക്‌സോ നിയമം ഉള്‍പ്പെടുത്തി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പോക്‌സോ നിയമത്തെക്കുറിച്ച് പഠിക്കും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് പോക്‌സോ നിയമം ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി തുടര്‍ച്ചയായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്. രാജ്യത്ത് ആദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ചെറുക്കുന്നതിനുളള പോക്‌സോ നിയമം പാഠ്യവിഷയമാകുന്നത്. കഥപോലെ നിയമത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്ന രീതിയിലാകും പാഠങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ അധ്യായന വര്‍ഷത്തേക്ക് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഫെബ്രുവരി 23-ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പാഠപുസ്തകങ്ങളില്‍ പോക്‌സോ നിയമം ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ വിദഗ്ദ സമിതിയെയും നിയമിച്ചു. 2022 ഓഗസ്റ്റില്‍ പോക്‌സോ നിയമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. എഴുപതിലധികം തവണയാണ് ഹൈക്കോടതി വിഷയത്തില്‍ വാദം കേട്ടത്. വിദഗ്ദ സമിതിയിലെ അഭിഭാഷകരായ അഡ്വ. എ പാര്‍വ്വതി മേനോനും അഡ്വ. ജെ സന്ധ്യയുമാണ് പോക്‌സോയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനെ സഹായിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More