വില വര്‍ധിപ്പിച്ചത് സപ്ലൈകോ പൂട്ടിപ്പോകാതിരിക്കാന്‍- ബിനോയ് വിശ്വം

കോഴിക്കോട്: സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന സപ്ലൈകോ അടച്ച്പൂട്ടി പോകാതിരിക്കാനാണ്‌ വില വർധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇക്കാര്യം ജനങ്ങൾ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.  കോഴിക്കോട്ട്  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സര്‍ക്കാര്‍ ഇഷ്ടത്തോടെയല്ല വില വർധിപ്പിച്ചത്.  ചെയ്തതല്ല. സപ്ലൈകോ മരിക്കാതിരിക്കാന്‍ വേണ്ടി ചെയ്തതാണ്. നിലവില്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ വാസ്തവം ജനങ്ങള്‍ക്ക് മനസിലാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ കഴിയാവുന്ന അത്ര തുക മാറ്റിവെച്ചിട്ടുണ്ട്'- ബിനോയ്‌ വിശ്വം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

13 അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്. 70 ശതമാനം ഉണ്ടായിരുന്ന സബ്‌സിഡി 35% ശതമാനമാക്കി കുറച്ചു. ഈ തീരുമാനം ഉത്തരവായി ഇറക്കുകയും ചെയ്തു. 2016 ശേഷം ആദ്യമായാണ് സപ്ലൈകോ വിലവര്‍ധന. അതേസമയം, സപ്ലൈകോ വിലവര്‍ധന കാലോചിത മാറ്റമെന്നായിരുന്നു ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്‍റെ പ്രതികരണം. വില വര്‍ധന ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More