കൊച്ചി; കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അദ്ധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചത്. വെറും 40 മിനിട്ടുകള്‍ക്കുള്ളിലാണ് അവയവം കൊച്ചിയിലെത്തിച്ചത്. ലിസ്സി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിക്ക് ഈ ഹൃദയം പുതുജീവന്‍ നല്‍കും.
ഹൃദയം മാറ്റിവെയ്ക്കല്‍ ശാസ്ത്രകൃയ ആരംഭിച്ചതായി ലിസ്സി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശാസ്ത്രകൃയ നടത്തിയ ഡോ.ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ ഡോ. ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്ത പുരത്തെത്തി ഇതിന്റെ സാദ്ധ്യതകള്‍ വിലയിരുത്തിയ ശേഷമാണ് അതിവേഗം ഹൃദയം കൊച്ചിയില്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതിപക്ഷത്തിന്റെ നിരന്തര വിമര്‍ശനത്തിനു വിധേയമായ വാടക ഹെലികോപ്റ്ററാണ് ഈ ദൗത്യം ഏറ്റെടുത്തത്. തങ്ങളുടെ ദുഖത്തിനിടയിലും അവയവദാനത്തിന് തീരുമാനമെടുത്ത കുടുംബാങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.