കേരളത്തിലോടുന്ന വന്ദേഭാരതില്‍ കേരളാ വിഭവങ്ങള്‍ വേണം; കേന്ദ്രത്തിന് കത്തയച്ച് കെവി തോമസ്

ഡല്‍ഹി: കേരളത്തിലോടുന്ന വന്ദേ ഭാരത്‌ ട്രെയിനുകളില്‍ കേരളത്തിന്‍റെ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് മുന്‍ ഭക്ഷ്യ മന്ത്രി കെ വി തോമസ്. നിലവില്‍ ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിൽ നല്‍കി വരുന്നത്. വിദേശ ടൂറിസ്റ്റുകളെ വരെ ആകര്‍ഷിക്കുന്നവയാണ് കേരളത്തിലെ വിഭവങ്ങള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിഭവങ്ങള്‍ കൂടി പരിഗണിക്കണമെന്നാണ് കെ വി തോമസിന്റെ ആവശ്യം.

യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക സംവിധാനം ഒരുക്കണമെന്നും കത്തില്‍ പറയുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പല സ്റ്റേഷനുകളിലും കുറച്ച് മിനിട്ടുകൾ മാത്രമേ സ്റ്റോപ്പുള്ളു. അതുകൊണ്ട് തന്നെ ഒരോ വാതിലിലൂടെ കയറുന്നതും ഇറങ്ങുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഭക്ഷണത്തില്‍ നിന്ന് ചത്ത പാറ്റയെ കണ്ടെത്തി എന്നാണ് അവസാനമായി വന്ന പരാതി. യാത്രക്കാരന്‍ തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ ഇതിന്റെ ചിത്രം പുറത്ത് വിട്ടതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. തുടര്‍ന്ന് ക്ഷമാപണവുമായി ഐആര്‍സിടിസി തന്നെ രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More