'തലമുറകളെ സംരക്ഷിക്കാനുളള പോരാട്ടമാണിത്, കര്‍ഷകരുടെ ശക്തി കാണിക്കണം'- രാകേഷ് ടിക്കായത്ത്

ഡൽഹി: ഭാവി തലമുറകളെയും വിളകളെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. കർഷകർക്കിടയിലെ ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കർഷകർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിസൌലിയിൽ നടന്ന മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഫെബ്രുവരി 21-നു ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് നടത്താനും ഭാരതീയ കിസാൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ട്രാക്ടർ മാർച്ചിൽ കർഷകരുടെ ശക്തി കാണിക്കണമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സമരം ആറാം ദിവസത്തേക്ക് കടക്കുമ്പോള്‍ കേന്ദ്രവും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കും. ഹരിയാന - പഞ്ചാബ് അതിർത്തിയിൽ സമരം ചെയ്യുന്ന കര്‍ഷക സംഘടന പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ കടക്കുന്നത് തടയാൻ വൻ പ്രതിരോധമാണ് സര്‍ക്കാര്‍ തീര്‍ത്തിരിക്കുന്നത്. സമരത്തിനിടെ ഗ്യാൻ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്‌ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുന്‍പ് കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായി നടന്ന നാല് ചര്‍ച്ചകളും പരാജയമായിരുന്നു. മിനിമം താങ്ങുവില നിയമം കൊണ്ടുവരണമെന്ന കര്‍ഷകരുടെ ആവശ്യം ഇന്നത്തെ ചര്‍ച്ചയില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More