മൂന്നാം സീറ്റ്: കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ലോക്‌സഭയിലേക്ക് മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും ഫെബ്രുവരി 27-ന് പാണക്കാട് നേതൃയോഗം ചേര്‍ന്ന് യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉഭയകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ചര്‍ച്ച പോസിറ്റീവായിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. സാദിഖലി തങ്ങള്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ ശേഷം 27-ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മറ്റ് വിവരങ്ങള്‍ പിന്നീട് പറയും'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുമെന്നും വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും ഇടി  മുഹമ്മദ് ബഷീര്‍ എംപി ഇന്ന് രാവിലെ പറഞ്ഞിരുന്നു. ന്യായമായ കാര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സീറ്റ് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More