അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപിയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തില്ല- കെ കെ രമ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നാളെ നല്ല വിധി തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ കെ രമ എംഎല്‍എ. കോടതിയില്‍ അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപി ചന്ദ്രശേഖരന് ഒരു കുടുംബമുണ്ടെന്ന് ഓര്‍ത്തില്ലെന്നും ടിപിയുടെ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു. ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് കോടതി നാളെ വിധി പറയുക. ജസ്റ്റിസ് എ കെ ജയശങ്കര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. പ്രതികളുടെ വാദങ്ങള്‍ കോടതി കേട്ടു. അമ്മയും മക്കളും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ചന്ദ്രശേഖരന് ഒരു കുടുംബമുണ്ടെന്ന് ഓര്‍ത്തില്ല. ചന്ദ്രശേഖരന് അമ്മയുണ്ടായിരുന്നു. ആ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചത്‌'-കെ കെ രമ പറഞ്ഞു. 

ടിപി വധക്കേസില്‍ നിരപരാധികളാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും കുടുംബത്തിലെ സാഹചര്യവും ദീര്‍ഘനാളായി ജയിലില്‍ കഴിഞ്ഞതുമാണ് വധശിക്ഷയായി ശിക്ഷ ഉയര്‍ത്തുന്നതിനെതിരെ എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികളുടെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More