ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

ഷിംല:  ഹിമാചല്‍ പ്രദേശില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുളളില്‍ അട്ടിമറി നടന്നതോടെ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. വിമത എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ ഡികെ ശിവകുമാറിനെയും ഭൂപീന്ദര്‍ സിംഗ് ഹൂഡയെയുമാണ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചത്. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ മാറ്റണമെന്നാണ് ഇടഞ്ഞുനില്‍ക്കുന്ന 26 വിമത നേതാക്കളുടെ ആവശ്യം. 

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുളള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ച മൂന്ന് സ്വതന്ത്രരും കൂറുമാറി. ഇതോടെ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 34 വോട്ട് വീതം ലഭിച്ചു. ഒടുവില്‍ നറുക്കെടുപ്പിലൂടെ ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ വിജയിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബിജെപി മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കം ആരംഭിച്ചു. ബുധനാഴ്ച്ച രാവിലെ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ശിവ പ്രതാപ് ശുക്ലയെ കണ്ടു. സുഖ് വീന്ദര്‍ സുഖുവിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബിജെപി ഗവര്‍ണറെ ധരിപ്പിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More