ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയവര്‍ക്കെതിരെ നടപടി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടു, രവി താക്കൂര്‍, ചേതന്യ ശര്‍മ്മ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.
കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുളള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്നു സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിങ്വി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് രാജിഭീഷണി ഉയര്‍ത്തിയെങ്കിലും പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ബിജെപിയുടെ 15 എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പെടെയുളള എംഎല്‍എമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനിടെയാണ് സ്പീക്കറുടെ നടപടി. വോട്ടെടുപ്പിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചിരുന്നു. അതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം.