പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം- വിജയ്

പുതുച്ചേരി: ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ്. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണെന്നും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും വിജയ് പറഞ്ഞു. താന്‍ അടുത്തിടെ രൂപം നല്‍കിയ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് പുതുച്ചേരിയിലെ കൊലപാതകത്തില്‍ വിജയ് പ്രതികരിച്ചത്. 

'പുതുച്ചേരി മുതിയാല്‍പ്പേട്ട സ്വദേശിനിയായ 9 വയസുകാരി ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടമായ മാതാപിതാക്കളെ ഹൃദയവേദനയോടെ അനുശോചനം അറിയിക്കുന്നു. പെണ്‍കുട്ടിയെ ക്രൂരമായും ദയാരഹിതമാകും കൊലപ്പെടുത്തിയ കൊലയാളികൾക്ക് പരമാവധി  ശിക്ഷ ഉറപ്പുവരുത്തണമെന്ന് പുതുച്ചേരി സര്‍ക്കാരിനോട് തമിഴക വെട്രി കഴകത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു'- വിജയ് കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പുതുച്ചേരിയില്‍ 9 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ പെണ്‍കുട്ടിയെ രാത്രിയായിട്ടും കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം തിരിഞ്ഞ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ വൈകുന്നേരത്തോടെ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More