കല്പറ്റ: കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ ഒരു രാത്രി പോലും വേണ്ടാതായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് ഞാന്‍, നാളെ നീ എന്ന ഗതിയിലാണ് കോണ്‍ഗ്രസെന്നും രായ്ക്കുരാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കോണ്‍ഗ്രസ് ഗോഡ്സെയുടെ പാര്‍ട്ടിയായി മാറിയോയെന്ന് അവര്‍ തന്നെ ചിന്തിക്കണം. കോണ്‍ഗ്രസില്‍ ആരു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാം എന്ന അവസ്ഥയാണ്. പുതിയ കോണ്‍ഗ്രസുകാര്‍ ബിജെപിയോട് മനസ്സുകൊണ്ട് കടപ്പെട്ട് ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് മാറി. ഇന്നത്തെ കോണ്‍ഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമല്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകുന്നവരെയെല്ലാം തള്ളി പറയുന്നത് നല്ലതാണ്, എന്നാല്‍ തള്ളി പറഞ്ഞവരെല്ലാം ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ്. കെ മുരളീധരന് അങ്ങനെ ആവാതിരിക്കട്ടെ'- ബിനോയ് വിശ്വം പറഞ്ഞു.