ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നത് നുണ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് നുണയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് എ ഐ സി സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രചാരണവും നടത്താന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

രാഹുല്‍ ഗാന്ധി പറഞ്ഞത് 

നിങ്ങളുടെ ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡുമെല്ലാം ഇല്ലാതായാല്‍ എന്തുചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കുടുംബത്തിനാണ് ഇത് സംഭവിക്കുന്നതെങ്കില്‍ അവര്‍ പട്ടിണി കിടന്ന് മരിക്കും. ഒരു ബിസിനസിനാണ് ഇത് സംഭവിക്കുന്നതെങ്കില്‍ അത് തകര്‍ന്ന് തരിപ്പണമാകും. അതാണ് കോണ്‍ഗ്രസിനോടും ചെയ്തിരിക്കുന്നത്. ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഞങ്ങള്‍ക്ക് പ്രചാരണ പരിപാടികള്‍ നടത്താനാകുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തകരെയോ സ്ഥാനാര്‍ത്ഥികളെയോ പിന്തുണയ്ക്കാനാകുന്നില്ല. ഞങ്ങളുടെ നേതാക്കള്‍ക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകുന്നില്ല. അവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോലും സാധിക്കുന്നില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് രണ്ടുമാസം മുന്‍പാണ് സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. 

രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുളള തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും വിഷയത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. തെരഞ്ഞെടുപ്പിനെ നേരിടാനുളള ഞങ്ങളുടെ ശക്തി ഇതിനോടകം തന്നെ കുറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാന്‍ പോലും കഴിയുന്നില്ല. എന്ത് തരം ജനാധിപത്യമാണിത്? ഇത് കോണ്‍ഗ്രസിനെതിരായ ക്രിമിനല്‍ നടപടിയാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ആക്ഷനാണിത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നത് നുണയാണ്. ഇന്ത്യയില്‍  ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് നുണയാണ്. കോടതിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ മാധ്യമങ്ങളോ ഒന്നും പറയുന്നില്ല. പ്രതികരിക്കുന്നില്ല. ഇത് പരിഹാസ്യമാണ്. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകളല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്ക് ഒരു നടപടിയുമെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More