വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ് എംഎല്‍എ. സലീം കുമാറിന്റെ 'എന്തിന്' എന്ന ട്രോളാണ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വയനാട് എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും സമാനമായ ട്രോള്‍ പങ്കുവെച്ചു. യോദ്ധ സിനിമയില്‍ മോഹന്‍ലാലുമായുളള മത്സരങ്ങളില്‍ തോറ്റ് വീട്ടിലേക്ക് കയറി വരുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രമാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കെ സുരേന്ദ്രന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം ബിജെപി പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 'വയനാട്ടില്‍ നിന്ന് യുവമോര്‍ച്ച പ്രസിഡന്റായാണ് ഞാന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇതെന്റെ മണ്ണാണ്. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മനന്റ് വിസയാണ്. ശക്തമായ മത്സരമുണ്ടാകും'- കെ സുരേന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014-ല്‍ കാസര്‍ഗോഡ് നിന്നും 2019-ല്‍ പത്തനംതിട്ടയില്‍ നിന്നും കെ സുരേന്ദ്രന്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019-ല്‍ ശബരിമല വിഷയം ഉള്‍പ്പെടെ പ്രചാരണായുധമാക്കിയെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ച മണ്ഡലമാണ് വയനാട്. കഴിഞ്ഞ തവണ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.