സുരേന്ദ്രന് വീണ്ടും തോല്‍ക്കാനുളള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കും- കെ മുരളീധരന്‍

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും തോല്‍ക്കാനുളള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. ഒരുലക്ഷം വോട്ടുപോലും തികയ്ക്കാനാവാതെ സുരേന്ദ്രന്‍ തോല്‍ക്കുമെന്നും രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്ത് ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

'അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍ക്കാനുളള അവസരം സുരേന്ദ്രന് ജനങ്ങള്‍ നല്‍കും. സുരേന്ദ്രന്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം. യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുവയ്ക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്ന ഒരു മതേതര സര്‍ക്കാര്‍ എന്നതാണ്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനെ രാജ്യത്തെ മുഴുവന്‍ മതേതരവാദികളും പിന്തുണയ്ക്കണം'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി വലിയ നേതാവൊക്കെയാണെങ്കിലും വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ എത്തുന്നില്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ആനി രാജയും വിസിറ്റിംഗ് വിസയില്‍ വന്നവരാണെന്നും താന്‍ പെര്‍മനന്റ് വിസയുളളയാളാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More