കപ്പല്‍ പാലത്തിലിടിച്ച സംഭവം; ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാര്‍ട്ടൂണ്‍

ഡല്‍ഹി: ബാള്‍ട്ടിമോറിൽ പാലം കപ്പലിടിച്ച് തകര്‍ന്നതിന് പിന്നാലെ കപ്പലിലെ ജീവനക്കാരായ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി യുഎസ് കാര്‍ട്ടൂണ്‍. 'ഫോക്സ് ഫോർഡ്' എന്ന വെബ് കോമിക്സ് ആണ് ഈ കാര്‍ട്ടൂണ്‍ എക്സിൽ പ്രസിദ്ധീകരിച്ചത്. 'അപകടത്തിന് കുറച്ച് മുന്‍പ് കപ്പലില്‍ നിന്നുള്ള ദൃശ്യം' എന്ന കുറിപ്പോടെ  ഗ്രാഫിക് കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചു കൊണ്ടാണ് വംശീയ അധിക്ഷേപം. 

കപ്പലില്‍ ഇന്ത്യക്കാര്‍ അര്‍ദ്ധനഗ്നരായി നിലവിളിക്കുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍. ഇതിനോടൊപ്പം പരസ്പരം കുറ്റപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന ഓഡിയോയുമുണ്ട്. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാര രീതിയെയും പരിഹസിക്കുന്നു. ഇന്ത്യക്കാര്‍ കപ്പലിലെ കൺട്രോൾ റൂമിലെ മലിനജലത്തിൽ നില്‍ക്കുന്നതായാണ് കാണിക്കുന്നത്. കാര്‍ട്ടൂണിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യു എസ് പ്രസിഡന്റ്‌ ജോ ബൈഡനടക്കം ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞതെന്നാണ് ബൈഡൻ പറഞ്ഞത്. 22 ഉദ്യോഗസ്ഥര്‍ അപകട സമയത്ത് കപ്പലിൽ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. 

Contact the author

National Desk

Recent Posts

National Desk 3 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More